ഗുരുവായൂർ: തെരുവോര മക്കൾക്ക് വിഷു സദ്യയും വിഷുക്കൈനീട്ടവും 2019 ഏപ്രിൽ 15ന് തിങ്കളാഴ്ച് 11 മണിക്ക് തെക്കുമുറി തങ്കമ്മ നഗറിൽ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ നേത്യത്വത്തിൽ നടത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന “വിശക്കുന്ന വയറിന് ഒരു പൊതിചോറ് ” എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് വിഷു സദ്യയും വിഷുക്കൈനീട്ടവും നൽകുന്നത്. വിഷുദിനമായ ഏപ്രിൽ 15 തിങ്കളാഴ്ച 11ന് ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ ശ്രീ. കെ.വി.അബ്ദുൾ ഖാദർ യോഗം ഉദ്ഘാടനം ചെയ്യും. ഗുരുവായൂരിലെ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ തെക്കുംമുറി ഹരിദാസ് മുഖ്യാതിഥിയായിരിക്കും. അദ്ദേഹം അമ്മ തെക്കുംമുറി തങ്കമ്മയുടെ സ്മരണാർത്ഥമാണ് വിഷു സദ്യ ഒരുക്കുന്നത്. ഗുരുവായൂർ കിഴക്കെ നടയിലെ നഗരസഭയുടെ ചിൽഡ്രൻസ് പാർക്കിന് സമീപം പാലിയത്ത് വസന്തമണി ടീച്ചറുടെ വസതിയിൽ പ്രത്യേകം തയ്യാറാക്കുന്ന തെക്കുംമുറി തങ്കമ്മു അമ്മ നഗറിൽ വെച്ചാണ് തെരുവോര മക്കൾക്കായി ചേംബർ ഓഫ് കോമേഴ്സ് വിഷു സദ്യയും വിഷുക്കൈനീട്ടവും നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here