ഗുരുവായൂർ: ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തി മുൻകരുതലുകൾ സ്വീകരിച്ചാൽ കാൻസർ രോഗത്തെ 30 ശതമാനം ചെറുക്കാൻ സാധിക്കുമെന്ന് കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ ഗുരുവായുരിൽ പറഞ്ഞു. ഗുരുവായൂർ ഹെൽത്ത് കെയർ ആൻറ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ദേവാങ്കണം റസിഡൻസിയിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ആദ്യം കണ്ടെത്തിയാൽ പൂർണമായും ചികത്സിച്ച് ഭേദമാക്കാനാകുമെന്നും അതിനുള്ള അത്യാധുനിക ചികിത്സാ രീതികൾ നിലവിലുണ്ടെന്നും വി.പി. ഗംഗാധരൻ കൂട്ടിച്ചേർത്തു. നഗരസഭ ചെയർപേഴ്സൺ വി.എസ്.രേവതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആർ.ജയകുമാർ അധ്യക്ഷനായി. കൗൺസിലർ ശോഭ ഹരിനാരായണൻ, മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.മുരളി, എ.സുനിൽകുമാർ, പി.സുനിൽകുമാർ, ഡോ.ഹരി ഭാസ്കർ, രാമചന്ദ്രൻ, ടി.എസ്.ധർമരാജൻ, റഫീക്, ബി.ശരീധരൻ, ശിവ ശിങ്കരൻ, വിലാസ്, പി.അനിൽകുമാർ, വേണു വെള്ളക്കട എന്നിവർ പ്രസംഗിച്ചു.കാൻസർ രോഗത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here