തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വം പവലിയൻ

ഗുരുവായൂർ : ഈ വർഷത്തെ തൃശ്ശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വം പങ്കെടുക്കുന്നു. പൂരം നഗരിയിലെത്തുന്നവർക്ക് ഗുരുവായൂരപ്പന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന വിധത്തിൽ നാരായണീയവും ഭാഗവതവുമടക്കമുള്ള നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ, വിവിധതരം വിളക്കുകൾ, ഗുരുവായൂരപ്പന്റെ ഫോട്ടോ, ചുമർ ചിത്രങ്ങൾ, സ്പെഷ്യൽ നെയ് പായസം തുടങ്ങിയവയും മറ്റും ഒരുക്കി വെച്ചിരിക്കുന്നു. പൂരം പ്രദർശനനഗരിയിൽ സജ്ജമാക്കിയിരിക്കുന്ന ഗുരുവായൂർ ദേവസ്വം പവലിയന്റെ ഉദ്‌ഘാടനം ശ്രീ. വി.എസ്. സുനിൽ കുമാർ ബഹു. കൃഷി വകുപ്പ് മന്ത്രി 2019 ഏപ്രിൽ 17 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് നിർവഹിക്കുന്നു. ഗുരുവായൂർ ദേവസ്വം പവലിയൻ മുഖ്യാതിഥിയായി ശ്രീമതി. അജിത വിജയൻ ,മേയർ തൃശ്ശൂർ കോർപറേഷൻ, വിശിഷ്ടാതിഥിയായി ശ്രീ. സത്യൻ അന്തിക്കാട് സിനിമ സംവിധായകൻ പങ്കെടുക്കുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here