ഗുരുവായൂര്‍: സൂപ്പർസ്റ്റാർ സുരേഷ്‌ഗോപിയുടെ കടുത്ത ആരാധകരായ കൊട്ടാരക്കര ഓടാനവട്ട കിഴങ്ങുവിളമേലേതിൽ സുകേഷ് രേഷ്മ ദമ്പതികൾക്ക് ഒരു മകളുണ്ടായപ്പോൾ ഏറെ ആഗ്രഹിച്ചതായിരുന്നു തങ്ങളുടെ ഇഷ്ടതാരത്തെ കൊണ്ടു കുട്ടിയുടെ പേർവിളിക്കൽ ചടങ്ങ് നടത്തിക്കണമെന്നത്. സുരേഷ്‌ഗോപി ഗുരുവായൂർ എത്തുന്ന സമയത്തു അത് സാധിക്കണമെന്ന ആഗ്രഹം സുകേഷ് ബിജെപി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. നിയോജകമണ്ഡലം പര്യടനത്തിനായി വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ സുരേഷ്ഗോപിയോട് ബിജെപി ജില്ലാ അദ്ധ്യക്ഷൻ A. നാഗേഷ് വിവരം ശ്രദ്ധയിൽ പെടുത്തി. സന്തോഷപൂർവ്വം സമ്മതിച്ച സ്ഥാനാർഥി സുകേഷിൻറ് മകൾക്കു ഗുരുവായൂരപ്പന്റെ ക്ഷേത്രസന്നിധിയിൽ വെച്ച് ചരടുകെട്ടും അനശ്വര എന്ന് പേരും വിളിച്ചു. അന്നേ ദിവസം തന്നെ മകളുടെ തൊണ്ണൂറിന്റെ ചടങ്ങുകൾക്കായി ഗുരുവായൂരിലെത്തിയ സുകേഷിനും രേഷ്മക്കും ഈ ദിവസം മറക്കാനാകാത്ത അനുഭവമായി.

LEAVE A REPLY

Please enter your comment!
Please enter your name here