ജീവ ഗുരുവായൂരിന്റ ആഭിമുഖ്യത്തിൽ ജൈവകർഷകരെ സഹായിക്കാനായി ജൈവ വിഷു വാണിഭവും പച്ചക്കറി കൈമാറ്റവും ആരംഭിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് വാണിഭം. മഹാരാജാ ടൂറിസ്ററ് ഹോമിൽ തുടങ്ങിയ വിഷുവാണിഭത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ് നിർവഹിച്ചു. അംഗ പരിമിതർ താമസിക്കുന്ന ഇൻസൈറ്റ് എന്ന സ്ഥാപനത്തിലേക്ക് ഒരു കൊട്ട പച്ചക്കറിയും ജൈവ അരിയും ഡോ: പി.എ. രാധാകൃഷണൻ ഫാരിദ ടീച്ചർക്ക് നൽകികൊണ്ട് ജീവകാരുണ്യ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ മുഖ്യാതിഥിയായി. കെ.കെ. ശ്രീനിവാസൻ (പ്രസിഡണ്ട്) അദ്ധ്യക്ഷനായി.. അഡ്വ. രവി ചങ്കത്ത്, ഹൈദരലി പാലുവായ്, പി.ഐ. സൈമൻമാസ്റ്റർ, ടി.ഡി വർഗ്ഗീസ്, ആർ.വി. അലി, അബ്ദുൾ വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here