സിനിമാതാരം സണ്ണി വെയ്ന്‍ ഗുരുവായൂരിൽ വിവാഹിതനായി

0
131

സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെ ആണ് കാര്യം പുറം ലോകം അറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ചടങ്ങിന്റെ ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെള്ളിത്തിരയിൽ എത്തിയത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വിവിധ വേഷങ്ങളിട്ടു. മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here