ഗുരുവായൂർ: ഗുരുവായൂരിൽ കഴിഞ്ഞ 11 വർഷമായി ആരോഗ്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ആന്റ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കാൻസർ പ്രതിരോധ പദ്ധതികളുമായി സമൂഹത്തിലേക്കിറങ്ങുന്നു. ഇതിന്റെ ആദ്യ ഘട്ടമായി പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ നയിക്കുന്ന കാൻസർ ബോധവൽക്കരണ ക്ലാസ് ഏപ്രിൽ 13 ന് ശനിയാഴ്ച നടക്കും. രാവിലെ 10ന് വടക്കേ നടയിലെ മർച്ചന്റ്സ് അസോസിയേഷന്റെ ദേവാങ്കണം റസിഡൻസിയിൽ നടക്കുന്ന ക്ലാസിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണെന്ന്
ഹെൽത്ത് കെയർ ആന്റ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആർ. ജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here