ഗുരുവായൂർ: ഈ വർഷം ജനുവരിയിൽ കൈരളി ജംഗ്ഷനിൽ വച്ച് വാഹനം തട്ടിയതുമായി ബന്ധപെട്ട കാര്യത്തിന് ഇടയിൽ ഉണ്ടായ തർക്കത്തിൽ അമൽ കൃഷ്ണ എന്ന ആളെയും സുഹൃത്തുക്കളെയും മർദ്ധിച്ച്, തുടർന്ന് തട്ടിക്കെണ്ടുപോയകേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് inspector പ്രേമാനന്ദയ്കൃഷ്ണനും സംഘവും പിടികൂടി. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളികളായ രണ്ടുപേരെ ജനുവരി മാസത്തിൽ ഉണ്ടായ കേസുമായി ബന്ധപ്പെട്ട് മുൻപേ അറസ്റ്റ് ചെയ്തിരുന്നു ഈ കേസിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ടര മാസത്തോളമായി തമിഴ്നാട്ടിലെ കൊടൈക്കനാലിൽ ഒരു റിസോർട്ടിൽ ഒളിവിൽ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിൽ മാറി മാറി താമസിക്കുകയാണ് ചെയ്തിരുന്നത്. ഇയാളെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പേരകം വാഴപ്പുള്ളിയിൽ ഉള്ള ഭാര്യ വീട്ടിൽ ഇടയ്ക്കിടെ വന്ന് അപ്പോൾതന്നെ പോകുന്ന വിവരം പോലീസിന് ലഭ്യമായതിനെ തുടർന്ന് പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് ബൈക്ക് റേസിംഗ് വിദഗ്ധനായ ടിയാനെ ബൈക്ക് സഹിതം പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. വധശ്രമം, കളവ്, പിടിച്ചുപറി, അടിപിടി, ഭവനഭേദനം, കഞ്ചാവ് ലഹരി ഉൽപന്നങ്ങളുടെ വിപണനം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ ഫവാദ് (31) s/o മുഹമ്മദ്, കറുപ്പം വീട്ടിൽ ഹൗസ്, പാലയൂർ, ചാവക്കാട് എന്നയാളെ ആണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുന്നംകുളം പോലിസ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ഹൈവേ പോലീസ് എസ് ഐയെ ആക്രമിച്ച് ഇടിച്ച് പരിക്കേൽപിച്ച കേസിലും, പൂരത്തിനിടയിൽ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. ഗുരുവായൂർACP യുടെ നിർദ്ധേശാനു സരണം inspector പ്രേമാനന്ദ കൃഷ്ണൻ സി, എസ്.ഐ മനോജ് K.N Asi അനിൽകുമാർ scpo ഷൈൻ T.R, CPO ശരൺ s, അലക്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here