ഗുരുവായൂർ: ലോകദൃഷ്ടിയിൽ ഭാരതീയ പൈതൃകത്തിന്റെ സവിശേഷ മുദ്രയാണ് യോഗശാസ്ത്രം. അതറിയാനും സ്വജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും അതുവഴി ശ്രേഷ്ഠമായ ഒരു ജീവിത ക്രമം ശീലിപ്പിച്ചെടുക്കാനുള്ള ഒരു യജ്ഞത്തിന്റെ ഭാഗമായാണ് യോഗശാസ്ത്ര പരിഷത്ത് ഈ ദശദിന യോഗസാധകസത്രം സംഘടിപ്പിച്ചിട്ടുള്ളത്.

ADVERTISEMENT

വിദേശമേൽക്കോയ്മയുടെ അടിമഭാരം ഏറെ ചുമക്കേണ്ടിവന്ന നമ്മുടെ ഭാരതം സ്വാതന്ത്ര്യാനന്തരം ദേശീയ ബോധത്തിലേക്കും തനത് സംസ്ക്കാരത്തിലേക്കും ക്രമാനുഗതമായി വളരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.

ഛിദ്രവാസനകളും തെറ്റായ ജീവിതരീതികളും മുഴുവൻ സമൂഹത്തേയും നശിപ്പിക്കാൻ ശ്രമിക്കുമ്പോഴും അക്ഷയമായ ഭാരത സംസ്‌കൃതി പൂർവ്വോത്തരം ശക്തിപ്രാപിക്കുകയാണുണ്ടായത്. ‘യോഗശ്ചിത്തവൃത്തിനിരോധ:’ എന്ന യോഗശാസ്ത്രത്തിന്റെ പരമമായ ലക്ഷ്യം ഇവിടെ സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു.

അമൃതഭാഷയായ സംസ്‌കൃതം ഈ ദശദിന ശിബിരം കൊണ്ട് അറിയാനും പറയാനും സാധ്യമാക്കുന്ന തരത്തിൽ പാഠ്യ പദ്ധതി തയ്യാറാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ആർഷസംസ്‌കൃതിയുടെ മഹാഗുരുക്കന്മാരുടെ പാത പിൻതുടർന്നു വന്ന സവിശേഷ വ്യക്തിത്വങ്ങളാണ് ഈ ദശദിന യോഗസാധകസത്രം നയിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here