ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയുടെ ഭാഗമായി കാന നിര്‍മാണം നടത്തുന്നത് മൂലം കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുകയും ചില പ്രദേശങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാകുന്നില്ല എന്നും മലിനജലം പൈപ്പില്‍ കയറുവാൻ ഇടയാകുന്നു എന്നും നിരന്തരമായി പത്രങ്ങളില്‍ വാര്‍ത്ത വന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്സന്‍റെ അദ്ധ്യക്ഷതയിൽ കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കാന നിര്‍മാണത്തിനിടയില്‍ പൈപ്പുകള്‍ പൊട്ടുന്നത് സ്വാഭാവികമാണെന്നും ആയത് എത്രയും വേഗം ശരിയാക്കുകയാണ് പരിഹാരം എന്നും ആയതിലേക്ക് 15 ലക്ഷം രൂപ മുൻകൂറായി കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ടെന്നും, മഴക്ക് മുൻപ് കാന നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ട സഹകരണം കേരള വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കാന നിര്‍മാണം നടത്തുന്ന സ്ഥലങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ അംഗീകൃത
മെമ്പർമാരിൽ ഒരാളെ നിയമിക്കുന്നതിനും പൊട്ടുന്ന പൈപ്പുകള്‍ അപ്പോള്‍ തന്നെ ശരിയാക്കി പരിഹരിക്കുന്നതിനും ആയത് അസി. എഞ്ചിനീയര്‍ മോണിറ്ററിംഗ് ചെയ്യുന്നതിന് തീരുമാനം ഉണ്ടായി.

നഗരസഭ വൈസ് ചെയര്‍മാൻ കെ.പി. വിനോദ്, സെക്രട്ടറി, മുനിസി പ്പല്‍ എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീമതി. പ്രീതി മോള്‍, എക്സി. എഞ്ചിനീയര്‍ ശ്രീ. സി.കെ. സജി, പ്രൊജക്ട് എക്സി. എഞ്ചിനീയര്‍ ശ്രീമതി. ബിന്ദു, അസി. എക്സി. എഞ്ചിനീയര്‍മാരായ ശ്രീമതി. ജിസ, ശ്രീ. രാജേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here