ഗുരുവായൂര്‍ : സിനിമ തിയ്യേറ്ററില്‍ മാനേജ്‌മെന്റിന്റെ മൗനാനുവാദത്തോടെ
ഗുണ്ടവിളയാട്ടമെന്ന് ആക്ഷേപം. കുടുംബസമേതം സെക്കന്റ് ഷോ കാണാനെത്തുന്നവരുടെ നേരെയാണ് തിയ്യേറ്റര്‍ ജീവനക്കാര്‍ എന്നു പറയുന്നവരുടെ കയ്യേറ്റ ശ്രമം നടക്കുന്നത്. ഇതേ തുടര്‍ന്ന് രാത്രികാലങ്ങളില്‍ സിനിമ കാണാന്‍ തിയ്യേറ്ററില്‍ എത്തുന്ന സ്ത്രീകളുടെ എണ്ണം വന്‍തോതില്‍ കുറയുന്നു. മോഹന്‍ലാല്‍
അഭിനയിച്ച ലൂസിഫര്‍ സിനിമ കാണാന്‍ കഴിഞ്ഞ ദിവസം തിയ്യേറ്ററില്‍ എത്തിയ
കുടുംബത്തിന് നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവമായിരുന്നു. ഫസ്റ്റ് ഷോ കഴിയാന്‍ ലോഞ്ചില്‍ കാത്തിരുന്ന വീട്ടമ്മക്കുനേരെ മദ്യപിച്ചെത്തിയ യുവാവ്
അസഭ്യം പറഞ്ഞ് കയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. ഏറെ നേരം യുവാവ്
ഇതു തുടര്‍ന്നപ്പോള്‍ വീട്ടമ്മയുടെ ഭര്‍ത്താവ് തിയ്യേറ്റര്‍ ജീവനക്കാരെ
വിവരമറിയിച്ചു. എന്നാല്‍ അവരാരും യുവാവിനെ തടയാന്‍ തയ്യാറായില്ല.
ഭര്‍ത്താവ് വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ
കണ്ടതോടെ യുവാവ് മുകളിലേക്ക് ഓടികയറി . പിറകെയെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. തിരക്കുള്ള സമയങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഗുണ്ടകളെയാണ് തിയ്യേറ്ററുകാര്‍ ഏല്‍പ്പിക്കുന്നതത്ര. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവരുടെ വിളയാട്ടം ഈ തിയ്യറ്ററിൽ പതിവാണ്. ഇവരുടെ ശല്യം സഹിക്കവയ്യാതെ സിനിമ കാണാതെ കുടുംബങ്ങള്‍ മടങ്ങുന്നതും പതിവാണ്. ടിക്കറ്റുകള്‍ക്ക് വന്‍ തുക ഈടാക്കുന്നുണ്ടെങ്കിലും എസി പ്രവര്‍ത്തിക്കാറില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here