തർക്കങ്ങൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കണം; ജില്ലാ ജഡ്ജ് ശ്രീമതി. സോഫി തോമസ്.

399

പാവറട്ടി: തർക്കങ്ങൾ അനുരഞ്ജനത്തിലൂടെ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തെപ്പറ്റി യുവറോണർ ഡോട്ട് ഇൻ പാവറട്ടി സെന്ററിന്റെയും തൃശ്ശൂർ ജില്ലാ മീഡിയേഷൻ സെന്ററിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. ചാവക്കാട് സബ്ബ് ജഡ്ജ് സി. എൻ. ഹരികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ ജഡ്ജ് ശ്രീമതി. സോഫി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മീഡിയേറ്റർ ട്രെയിനർ ശ്രീ ഗിരീന്ദ്രബാബു ക്ലാസ് നയിച്ചു. തൃശ്ശൂർ സബ്ബ് ജഡ്ജ് കെ.പി.ജോയ്, ചാവക്കാട് മുൻസിഫ് സുരേഷ് പി. എം., ചാവക്കാട് മജിസ്ട്രേറ്റ് കെ.ബി. വീണ, യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി, ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡണ്ട് വി.ബി.ബിജു, പാവറട്ടി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ മുംതാസ് റംജു, പാവറട്ടി പഞ്ചായത്ത് അംഗം സബീഷ്. എം.കെ, യുവറോണർ ഡോട്ട് ഇൻ ഡയറക്ടർ സി.എം ജെനീഷ്, മീഡിയേറ്റർ അഡ്വക്കറ്റ് വി.വി. ജോസഫ് ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.