ഓരോ വോട്ടും വിലയേറിയതാണ്, ഫലപ്രദമായി വിനിയോഗിക്കുക.

0
145

നമസ്കാരം സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ 17 -മാത് ലോകസഭയിലേക്കുള്ള, തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി അരങ്ങേറുകയാണ്. ലോകത്തിലെ തന്നെ മികച്ച ജനാധിപത്യ ഉത്സവമായാണ് 130 കോടിയോളം വരുന്ന ഭാരതീയർ ഇത് കൊണ്ടാടുന്നത്..

543 മെമ്പർ ഓഫ് പാർലിമെന്റ് (MP) ആണ് ഇത് വഴി തിരഞ്ഞെടുക്കുന്നത്.

മുൻ തവണയെ അപേക്ഷിച്ചു 8.4 കോടിക്ക് മുകളിലാണ് പുതിയ വോട്ടുകൾ രേഖപ്പെടുത്തുന്നത്. പുതിയ വോട്ടർമാർ പ്രത്യകിച്ചും യുവതി യുവാക്കൾ തീർച്ചയായും ഈ മാമാങ്കത്തിൽ പങ്കുചേർന്നു നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം.

– നിങ്ങൾ അറിയുക പല രാജ്യങ്ങളിലും വോട്ട് പോയിട്ട് നിങ്ങളുടെ ശബ്ദം പോലും ഉയർത്താൻ സാധിക്കില്ല. അവിടെയാണ് നമ്മളുടെ പ്രത്യേക അവകാശം.

– നിങ്ങൾക്ക് വേണമെങ്കിൽ എവിടെയും സ്ഥാനാർഥികൂടി ആകാമെന്ന് ഓർക്കുക.

– നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ വോട്ട്, അത് ഫലപ്രദമായി, നിങ്ങളുടെയും, രാജ്യത്തിന്റെയും നന്മക്കു വേണ്ടി വിനിയോഗിക്കുക.

– കേരളത്തിൽ ഏപ്രിൽ 23 ആണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

– എല്ലാവരും ഈ ദിവസം വോട്ട് രേഖപ്പെടുത്താൻ ഇന്ന് തന്നെ സമയം ഒരുക്കാൻ ശ്രെമിക്കുക.

– വ്യാപാരി / തൊഴിൽ ദാതാക്കൾ അവരുടെ ജോലിക്കാർക്ക് വോട്ട് ചെയ്യാൻ സമയം / അവസരം നൽകുക.

– ഓരോ വോട്ടും വിലയേറിയതാണ്.. നിങ്ങൾ ആണ് നിങ്ങൾക്ക് വേണ്ടവരെ തിരഞ്ഞെടുക്കുന്നത്.

ജയ് ഹിന്ദ്

Ranjith P Devadas
Chief Editor

LEAVE A REPLY

Please enter your comment!
Please enter your name here