ഗുരുവായൂര്‍ ക്ഷേത്ര മണികിണര്‍ വറ്റിക്കുന്നു; ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം

635

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജന ദര്‍ശനത്തിനും വഴിപാടുകള്‍ക്കും 05.04.2019 ന് നിയന്ത്രണം ഉണ്ടാകുന്നതാണ്.
ക്ഷേത്രം നാലമ്പലത്തിനകത്ത് അഭിഷേകത്തിനും നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന വിശിഷ്ടമായ മണികിണര്‍ ഏപ്രില്‍ 5-ാം തീയതി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അന്നേ ദിവസം കാലത്ത് 10.00 ന് ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രനട നേരത്തെ അടയ്ക്കുന്നതായിരിക്കും. ആയതിനു ശേഷം വൈകീട്ട് 4.30 വരെ ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തില്‍ പതിവുള്ള പ്രസാദഊട്ട് ഉണ്ടായിരിക്കും. എന്നാല്‍ വഴിപാടുകള്‍ക്ക് നിയന്ത്രണം വന്നേക്കാം.
05.04.2019 തീയതി ക്ഷേത്രത്തിനകത്ത് പതിവായി നടക്കുന്ന ചോറൂണ്‍, തുലാഭാരം എന്നീ വഴിപാടുകള്‍ അന്നേ ദിവസം കാലത്ത് 10.00 മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പത്രകുറിപ്പിൽ അറിയിച്ചു.