ഗുരുവായൂർ: സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാവക്കാട് BRC യിലെ ഗ്രഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണവും ഉല്ലാസവേളകളും നടത്തുന്ന “സ്പർശം’ പരിപാടിയുടെ ഭാഗമായി ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ കുട്ടികളുടെ പാർക്കിൽ എത്തിയതായിരുന്നു 20 കുട്ടികളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും, ബി പി. ഒ യും അടങ്ങുന്ന സംഘം.
ഈ സംഘം ത്തിലെ GLPS കാരയൂരിൽ 4 ക്ളാസ് വിദ്ധ്യാർത്ഥിനിയായ പ്രകാശൻ ബിന്ദു ദമ്പതികളുടെ മകളായ 8 വയസ്സുകാരിയായ പാർവതി പ്രകാശ് നാണ് കളഞ്ഞു പോയ ഒരു പവന്റെ സ്വർണ്ണ പാദസ്വരം ലഭിച്ചത്. പാർക്ക് സെക്യൂരിറ്റി K. രാജഗോപാലിനെ വിവരം അറിയിക്കുകയായിരുന്നു. പാദസ്വരം നഷ്ട്ടപെട്ട ഉടമയായ സജീവ് കുമാർ ( Indian Expres Guruvayoor ) മുൻപ് തന്നെ വിവരം അറിയിച്ചിരുന്നതിനാൽ, പാദസ്വരം സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി രതി ടീച്ചറെ ഏൽപ്പിക്കുകയായിരുന്നു. JHI കെ. രാജീവൻ, കെ. വി. വിനോദ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി എന്നിവർ സന്നിഹതരായിരുന്നു.