ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം വേങ്ങാട് ഗോകുലത്തില്‍ Live Stock Inspector Gr II തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 01.04.2019 ന് 10 മണിക്ക് ദേവസ്വം ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സല്‍രേഖകളും വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക്, ഹാജരാകേണ്ടതാണ്. താഴെ കാണിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ ഹാജരാകാവുന്നതാണ്. തസ്തിക: Live Stock Inspector Gr II, വിദ്യാഭ്യാസയോഗ്യത: 1. SSLC pass or Equivalent Qualification, 2. Successful completion of the Stockman Training, 3. Experience as Livestock Inspector for 2 years, 1 വര്‍ഷം, പ്രായപരിധി: 01.01.2019ന് 25 to 40 യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ ഹാജരാകാവുന്നതാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പത്രകുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here