മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബ് ഗുരുവായൂർ സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

ഗുരുവായൂർ:  മെട്രോ ലിങ്ക്‌സ് ഫാമിലി ക്ലബിന്റേയും ഗുരുവായൂരിന്റെയും, ദൃശ്യം ഐ കെയര്‍ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പ് 2019 മാര്‍ച്ച് 24 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മെട്രോഹാള്‍ താമരയൂരില്‍ സംഘടിപ്പിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങളോടെ നടത്തപ്പെട്ട ക്യാമ്പില്‍ നേത്രരോഗവിദഗ്ദന്റെ സേവനം, തിമിര നിര്‍ണ്ണയം, റെറ്റിനല്‍ ഇവാലുവേഷന്‍, പ്രമേഹജന്യ നേത്രരോഗ പരിശോധന, മിതമായ നിരക്കില്‍ കണ്ണടകളുടെ ലഭ്യമാകുന്നതും ക്യാമ്പിന്റെ സവിശേഷതകളായിരുന്നു. 150 ൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു. പ്രസിഡന്റ് ശ്രീ. കെ.കെ. സേതുമാധവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗുരുവായൂര്‍ കൗണ്‍സിലര്‍ ശ്രീ. ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. വിനോദ്കുമാര്‍.ടി.കെ, ഡോ. വേണുഗോപാല്‍, ബാബുവര്‍ഗ്ഗീസ്,  താമരയൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രവിന്ദ്രന്‍, ഗിരീഷ് സി. ഗീവര്‍, വാസുദേവന്‍ ടി.ഡി, ജ്യോതിഷ് ജാക്ക്, ട്രിജോ പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

guest
0 Comments
Inline Feedbacks
View all comments