ഗുരുവായൂർ ക്ഷേത്ര ചരിത്രം

ഗുരുവായൂർ ക്ഷേത്രത്തിന് അയ്യായിരം വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നെന്നും, പിന്നീട് ബുദ്ധ ക്ഷേത്രമായും മാറിയെന്നും കേൾക്കുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി പതിനാലാം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്, ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. വില്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിരിക്കുന്നത് തിരുനാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതു വരുന്നതു തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്. തളർവാത രോഗ ശാന്തിക്കു പുകൾപ്പെറ്റതുമാണ് ഈ ഹൈന്ദവാരാധന കേന്ദ്രം എന്നാണ്.

നൂറ്റാണ്ടുകളോളം കടന്നു കയറ്റക്കാരുടെ ആക്രമണത്തിനു വിധേയമായി. 1716ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച വടക്കേ ഗോപുരത്തിന് തീവെച്ചു (ക്ഷേത്രം 1747ൽ പുനരുദ്ധരിച്ചു). ആയിരത്തി എഴുനൂറ്റമ്പത്തഞ്ചിൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായി.

1766ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു.

1789ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് മൂർത്തിയും ഉത്സവ വിഗ്രഹവും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി.

ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ പെരു മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. തുടർന്ന് അമ്പലപ്പുഴയിൽ സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ പതിനേഴിന് പുനസ്ഥാപിച്ചു.

ഇന്നും അമ്പലപ്പുഴ ക്ഷേത്രത്തില് ഗുരുവായൂരപ്പ നടയുണ്ട്!!!

ഗുരുവായൂരിലെ വിഗ്രഹം മനുഷ്യ നിര്‍മ്മിതമല്ല. വൈകുoഡത്തില്‍ നിന്ന് മഹാവിഷ്ണു ബ്രഹ്മാവിന് കൊടുക്കുകയും ബ്രഹ്മാവ്‌ അത് സുതപസ്സിനും, സുതപസ്സു അത് കശ്യപനും കശ്യപന്‍ അത് വസുദേവര്‍ക്കും വസുദേവര്‍ അത് ശ്രീകൃഷ്ണനും, ശ്രീകൃഷ്ണന്‍ അത് ഗോപികമാര്‍ക്കും കൊടുത്തു. പ്രളയ കാലത്തിനു മുന്പായി ഭഗവാന്‍ ഉദ്ധവരോട് ഈ വിഗ്രഹം പ്രളയത്തില്‍പെട്ട് ഒഴുകി എവിടെ ആണോ എത്തുന്നത് അവിടെ പ്രതിഷ്ടിക്കാന്‍ ദേവ ഗുരുവായ ബ്രുഹസ്പതിയോടു പറയണം എന്ന് പറഞ്ഞു ഏല്‍പ്പിച്ചിരുന്നു. ഉദ്ധവര്‍ അത് ബ്രുഹസ്പതിയോടു പറയുകയും അദ്ദേഹം അത് വന്നു അടിഞ്ഞ സ്ഥലത്ത് ആ കൃഷ്ണ ശിലാഞ്ജന വിഗ്രഹം പ്രതിഷ്ടിക്കുകയും ചെയ്തു. ( ഇതാണ് ഗുരുവായൂര്‍ മാഹാത്മ്യം ) വായുവിന്റെ സഹായത്താല്‍ ആണല്ലോ ആ വിഗ്രഹം കേരളത്തില്‍ എത്തിയത് !!പ്രതിഷ്ടിച്ചതാവട്ടെ ദേവ ഗുരുവും. അപ്പോള്‍ രണ്ടാളും കൂടി ചേര്‍ന്നാണ് അത് ഇവിടെ പ്രതിഷ്ടിത മാവുവാന്‍ കാരണം. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ടിച്ചതിനാല്‍ “ഗുരുവായൂര്‍” എന്ന പേര് വന്നു

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here