ഗുരുവായൂർ: റോട്ടറി ഇന്റർനാഷണലിന്റെ പുതിയ ചാപ്റ്റർ ” റോട്ടറി ഗുരുവായൂർ ഹെറിറ്റേജ് ” ന്റെ ഉദ്ഘാടനം, ഡിസ്ട്രിക്റ്റ് ഗവർണർ മേജർ ഡോണർ ഡോ. എ.വി. പതി ഗുരുവായൂരിലെ “സത്യ ഇൻ” ഓഡിറ്റോയത്തിൽ വെച്ച് നിർവ്വഹിച്ചു.
തദവസരത്തിൽ, അസ്സി: ഗവർണർ മേജർ ഡോണർ ശ്രീമതി.ഗീത അബ്രഹാം, ഡിസ്ട്രിക്റ്റ് ഡയറക്റ്റർ മേജർ ഡോണർ വിജയകുമാർ, രാജ് മോഹൻ ( GGR), മേജർ ഡോണർ മധുസൂദൻ ( GSR) ,അഡ്വ: പ്രദീപ് (ഒറ്റപ്പാലം റോട്ടറി പ്രസിഡണ്ട്) എന്നിവർ സന്നിഹിതരായിരുന്നു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അസ്സി. ഗവർണർ ഗീത അബ്രഹാം നടത്തി.

ADVERTISEMENT

“ക്ലീൻ ഗുരുവായൂർ-ഗ്രീൻ ഗുരുവായുർ”, നഗരസഭ പ്രദേശങ്ങളിൽ ” ശുദ്ധജല സംവിധാനം” ഗുരുവായൂർ നഗരസഭയുമായി സഹകരിച്ച് ആവിഷ്കരിക്കുമെന്ന് റോട്ടറി ഗുരുവായൂർ ചാപ്റ്റർ പ്രസിഡണ്ട് രാധാകൃഷ്ണൻ പ്രസ്താവിച്ചു. ചാപ്റ്റർ സെകട്ടറി രാജൻ അമ്പാടി നന്ദി രേഖപ്പെടുത്തി.

COMMENT ON NEWS

Please enter your comment!
Please enter your name here