രാജാജി മാത്യൂ തോമസിന് കടലിന്റെ മക്കളുടെ വരവേല്‍പ്പ്

0
125

By MK Sajeev

ഗുരുവായൂർ: ഹൃദയത്തിലേക്കായിരുന്നു ആദ്യം രജാജി എത്തിയത്. കൈമറഞ്ഞുകൈമറഞ്ഞ് ആ സ്‌നേഹവായ്പ്പുകള്‍ തീരദേശത്താകമാനം അലയടിച്ചു. കടല്‍ക്കാറ്റും തീരത്തിന്റെ നന്മയും പരവതാനായിയായ വഴിത്താരകളിലൂടെ പ്രിയപ്പെട്ട രാജാജി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പൊതുപര്യടനത്തിന് തുടക്കമിട്ടത് . ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ഏങ്ങണ്ടിയൂരിലെ പൊക്കുളങ്ങരയില്‍ രാജാജിയുടെ പര്യടനത്തിന് പതാകവീശി. രാവിലെ ഏഴുമതലേ പൊക്കുളങ്ങര സെന്ററും പരിസരവും മഹാസമ്മേളനത്തിന്റെ പ്രതീതിയില്‍ ജനനിബിഡമായിരുന്നു. തങ്ങളുടെ തേരാളിയെ പോരിടത്തിലേക്ക് സധൈര്യം യാത്രയാക്കാന്‍ അവര്‍ ഒരേ സ്വരത്തില്‍ ആരവങ്ങളുയര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here