ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരുന്ന കുടുംബസദസ്സിൽ ഈ മാസം ഗുരുവായൂർ പെരുമയുടെ ഭാഗമായി ഗുരുവായൂരിന്റെ ചരിത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. നാളെ മാർച്ച് 24 ഞായറാഴ്ച വൈകിട്ട് ആറിന് രുഗ്മിണി റീജൻസിയിൽ വെച്ച് വൈജ്ഞാനിക സദസ്സിൽ പ്രശസ്ത ചരിത്രകാരൻ ഡോ. എം.ആർ.രാഘവവാരിയരുടെ (കോഴിക്കോട്) “ഗുരുവായൂരും ചരിത്രവും” എന്ന പ്രഭാഷണവും അതിന്റെ ആമുഖമായി ഗുരുവായൂർ ക്ഷേത്രാചാരക്ഷേമസമിതി രക്ഷാധികാരിയും പത്രപ്രവർത്തകനും “ശ്രീ ഗുരുവായൂരപ്പൻ” മാസികയുടെ പത്രാധിപരുമായ ശ്രീ ആലക്കൽ വേണുഗോപാൽ അവർകൾ ഗുരുവായൂർ ഇന്നലെകളിലൂടെ വിചാരം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here