By MK Sajeev
ഗുരുവായൂർ: ടി.എൻ.പി എന്ന മൂന്നക്ഷരങ്ങളിൽ നാട്ടുകാർക്കും കൂട്ടുകാർക്കും
പാർട്ടി പ്രവർത്തകർക്കുമിടയിൽ
എന്നും പ്രിയപ്പെട്ടവനാണ് തോട്ടുങ്ങൽ
നാരായണൻ മകൻ പ്രതാപൻ.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ
പൊതു രംഗത്തെത്തിയ പ്രതാപൻ സമൂഹത്തിനു സമ്മാനിച്ചതത്രയും സമാനതകളില്ലാത്ത നേട്ടങ്ങൾ.
അഞ്ച് വർഷം ഗ്രാമ പഞ്ചായത്തംഗമായും മൂന്ന് തവണ എംഎൽഎയായും
കഠിനാധ്വാനത്തിന്റെ
വികസന ഫലം നൽകി നാടിന്.

ഗ്രാമീണ റോഡുകളുടെ വികസനം,
വിദ്യാഭ്യാസ – ആരോഗ്യ – കാർഷിക
പാർപ്പിട രംഗത്തെ പുരോഗതി,
കലാ കായിക പരിസ്ഥിതി
മേഖലകളിലെ നേട്ടങ്ങൾ,
അഭിമാനിക്കാൻ ഏറെയുണ്ട്
ഈ ജനപ്രതിനിധിക്ക്..

കടലിന്റെ സംഗീതമാസ്വദിക്കാൻ തളിക്കുളത്ത് ‘സ്നേഹതീര’ മൊരുക്കിയപ്പോൾ
തേടിയെത്തിയത്
ഏറ്റവും മികച്ച ടൂറിസം പ്രവർത്തനത്തിനുള്ള സംസ്ഥാന
സർക്കാർ അവാർഡ്. നൽകിയതോ
ഇടതുപക്ഷ സർക്കാർ. എതിർ കക്ഷികൾ പോലും അംഗീകരിക്കുന്ന വ്യക്തിത്വം..

നിർധന രോഗികൾക്കും
ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായമെത്തിച്ച ടി എൻ, ഏഷ്യയിലെ ആദ്യ ഗ്രാമീണ ഇൻഡോർ സ്റ്റേഡിയം – ടിഎസ്ജിഎ തൃപ്രയാറിൽ യാഥാർഥ്യമാക്കി.
ഇന്ത്യൻ വനിതാ വോളിബോൾ ടീമിന്റെ മാനേജറായി തായ്‌ലൻഡിലും
ചൈനയിലും നടന്ന ഇന്റർനാഷ്ണൽ മത്സരങ്ങളുടെ ഭാഗമാകാൻ
അവസരം ലഭിച്ചു.

മാറാട് കലാപത്തിന്റെ മറവിൽ സാമുദായിക ധ്രുവീകരണത്തിന്
ശ്രമം നടന്നപ്പോൾ ‘ബീച്ച് ഫെസ്റ്റിവൽ’ സംഘടിപ്പിച്ച് ജനങ്ങളിൽ സ്നേഹത്തിന്റെ പാലം പണിതു ഈ ജനനായകൻ.

70 കഴിഞ്ഞ അമ്മമാരെ ആദരിക്കാൻ ‘അമ്മക്കിളികൂട്’..
ആൺമക്കകളില്ലാത്ത, വിധവകളായ
70 കഴിഞ്ഞ അമ്മമാർക്ക്
‘അമ്മക്കൊരു കവിൾകഞ്ഞി’..
‘പ്രണാമം’ പരിപാടിയിലൂടെ
സർവീസിൽ നിന്നും വിരമിച്ച ആയിരക്കണക്കിന് അധ്യാപകർക്ക് സ്നേഹാദരം..
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ
മേഖലകളിൽ നടത്തിയ ഒട്ടേറെ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ
ടി എനെന്ന മനുഷ്യ സ്നേഹി
എന്നും ജന ഹൃദയങ്ങളിലുണ്ട്.

ഇതെല്ലാം നാട്ടികയുടെ വർത്തമാനങ്ങൾ..
കൊടുങ്ങല്ലൂരിനുമുണ്ട് പറയാൻ,
അഞ്ചു വർഷം കൊണ്ട്
അഞ്ചു പതിറ്റാണ്ടിന്റെ നേട്ടങ്ങൾ..

സാധാരണക്കാരിൽ
സാധാരണക്കാരനായി ജനിച്ച്,
അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയായി, കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമെന്യേ
അവരുടെ സ്വന്തം ടി എനായി
പ്രതാപൻ എന്നും ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here