തൃശ്ശൂർ: ബ്രഹ്മസ്ഥാന വാർഷിക മഹോത്സവങ്ങൾക്കായി മാതാ അമൃതാനന്ദമയി ദേവി 2019 ഏപ്രിൽ 12, 13 തിയതിയിൽ അയ്യന്തോൾ പഞ്ചിയ്ക്കലിൽ.

ADVERTISEMENT

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ സന്നിഹിതരാവും. രാവിലെ 5.30ന് മുതൽ 6 വരെ ധ്യാനവും ശേഷം വൈകീട്ട് 6 വരെ ശ്രീ ലളിതാ സഹസ്രനാമ അർച്ചനയും ഉണ്ടായിരിക്കും.

രാവിലെ 10.30 ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാന പരിശീലനം തുടർന്ന് അമ്മയുടെ ദർശനം.
മഹോത്സവത്തിനോടനുബന്ധിച്ച് മഹാഗണപതി ഹോമം മഹാമൃത്യുഞ്ജയ ഹോമം, മഹാ സുദർശന ഹോമം, നവഗ്രഹ ഹോമം, ഭഗവതിസേവ തുടങ്ങി മറ്റു വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. 12 ന് രാവിലെ 7:30 ന് രാഹു ദോഷ നിവാരണ പൂജയും, 13ന് രാവിലെ 7:30 ന് ശനി ദോഷ നിവാരണ പൂജയും ഉണ്ടാകും. ഉദയാസ്തമയ പൂജ ചെയ്യുന്നവരുടെ കുടുംബാംഗങ്ങളുടെ പേരിൽ എല്ലാ പൂജകളും പ്രത്യേകം ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here