ചെറുതുരുത്തി : ശ്രീനാരായന്ന ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന് നൃത്താവിഷ്ക്കാരം ഒരുക്കുന്നു.
ദൈവവദശകം കൂട്ടായ്മയുടെ സംരംഭത്തിൽ കലാമണ്ഡലം ഡോ. രചിത രവി ന്യത്തസംവിധനം നിർവഹിക്കും.
കുണ്ഡലിനി പാട്ടിന്റെ ആത്മീയ ഭാവങ്ങൾ ആസ്വാദകരിലെത്താൻ ഡോ. രചിത രവി ചിലങ്ക അണിയും.
” ആടു പാമ്പേ, പുനം തേടു പാമ്പേ, യരു –
ളാനക്കുത്തു കണ്ടാടു പാമ്പേ ”
തിങ്കളും കൊന്നയും ചുടുമീശൻ പദ
പങ്കജം ചേർന്നു നിന്നാടു പാമ്പേ ”

യോഗാനുഭൂതിയിൽ ലയിച്ച് ഗുരുദേവൻ രചിച്ച ഈ പാട്ട് ഭാഷാ ലാളിത്യം കൊണ്ടും ഭാവപുഷ്ടികൊണ്ടും പ്രാധാന്യമർഹിക്കുന്ന കൃതിയാണ്.

ഡോ രചിത രവി അദ്യാവതരണം നടത്തുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുള്ള ദൈവദശകം കൂട്ടായ്മയിലെ നർത്തക രിലേക്ക് കുണ്ഡലിനി പാട്ട് നൃത്താവിഷ്ക്കാരത്തിലുടെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കൊടുങ്ങല്ലൂരിൽ 1536 മോഹിനിയാട്ടം നർത്തകരുടെ നൃത്താവിഷ്ക്കാരത്തിനും മഹാഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ 131 -ാം വാർഷികത്തിൽ അരുവിപ്പുറം സന്ദേശം അ വതരിപ്പിച്ച നർത്തകരും കുണ്ഡലിനിപ്പാട്ടിനായി ചിലങ്ക അണിയും.
കലാമണ്ഡലത്തിലെ നൃത്ത അധ്യാപികയാണ് ഡോ. രചിത രവി . 15 വർഷത്തിലേറെയായി മോഹിയാട്ടം എന്ന കേരളത്തിന്റെ തനതു കലയെ നെഞ്ചോടു ചേർത്തു പ്രവർത്തിക്കുന്നു.
കേരളത്തിനകത്തും വിദേശത്തുമായി ഒട്ടേറെ വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ- സംസ്ഥാന സെമിനാറുകളിൽ പതിവു പങ്കാളിത്തത്തിനു പുറമെ ഒട്ടേറെ പ്രബന്ധങ്ങൾ ഡോ. രചിത രവിയുടെതായുണ്ട്.

ഗുരുവിന്റെ ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്

എന്ന മഹത്തായ സന്ദേശവും,
ഗാന്ധാരീ വിലാപം, ചിന്താവിഷ്ടയായ സീത, കർണായനം, ബൃഹന്നള, പരിണീത എന്നീ കൃതികളും ഡോ. രചിത രവി നൃത്ത സംവിധാനം ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ല ഖാൻ പുരസ്ക്കാരം നേടിയിട്ടുള്ള നർത്തകിയാണ് ഡോ. കലാമണ്ഡലം രചിത രവി.
ദൈവദശകം നൂറു ഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ, ചെന്നൈ, മംഗലാപുരം, വിദേശത്തും ദൈവദശകം നൃത്താവിഷ്ക്കാരം അവതരിപ്പിക്കുന്നതിനൊപ്പം കുണ്ഡലിനിപ്പാട്ടും അവതരിപ്പിക്കും.