വിസ്ഡം കോളേജിന്റെ വാര്‍ഷിക ദിനത്തില്‍ പി.സി. മുരളിമാധവന് ആദരം

0
320

പാവറട്ടി: പാലുവായ് വിസ്ഡം കോളേജിന്റെ 18-ാം വാര്‍ഷിക ആഘോഷത്തില്‍ ശ്രീ ശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാല, സാഹിത്യവിഭാഗം, Retired H.O.D- രാഷ്ട്രപതി അവാര്‍ഡ് ജേതാവും കൂടിയായ ഡോ. മുരളിമാധവനെ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ രാജഗോപാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ദിനാഘോഷം മണലൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. ശ്രീ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ പി.ജയകുമാര്‍ സ്വാഗതം പറഞ്ഞു. ഗുരുവായൂര്‍ വിസ്ഡം കോളേജ് പ്രിൻസിപ്പാൾ ശ്രീ. കെ.കൃഷ്ണകുമാര്‍ പുരസ്‌കാരസമര്‍പ്പണം നടത്തി. പ്രശസ്ത സിനിമ, മിമിക്രി, ടെലിവിഷന്‍ താരം ശ്രീ. മനോജ് ഗിന്നസ് ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ ഡയമണ്ട് പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.വി.ദേവാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.മെഹറൂഫ്, കെ.ബി.ഹരിദാസ്, എം.സി.കൃഷ്ണദാസ്, ദിവ്യ പി.കെ., മുഹമ്മദ് താഹിര്‍ എം.ടി. എന്നിവര്‍ ആശംസകളും. പി.ബി.ബിന്ദുകുമാര്‍ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here