ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ എല്ലാ ക്ഷേത്രങ്ങളിലും സംസ്കൃത പാഠശാല ആരംഭിക്കണമെന്ന് വിശ്വസംസ്കൃത പ്രതിഷ്ഠാനം ചാവക്കാട് താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ രുഗ്മിണി റീജ്ൻസിയിൽ ചേർന്ന സമ്മേളനം ഇരുന്നിലംകോട് ജ്ഞാനാശ്രമം അദ്ധ്യക്ഷൻ സ്വാമി നിഖിലാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന സെക്രട്ടറി എൻ.സുരേഷ് മുഖ്യാതിഥിയായി. രമേഷ് കേച്ചേരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രവിചങ്കത്ത്, പി.എസ്.പ്രേമാനന്ദൻ ടി.സി. സജീവ്, കെ.കെ. ശ്രീനിവാസൻ, ഡോ: മജ്നു, ജയശ്രീ ജി., ബാഹുലേയൻ ടി.കെ. എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ: മജ്നു (പ്രസിഡണ്ട്) രാജൻ മനയിൽ (വൈ.പ്രസിഡണ്ട്) സുബിൽദാസ് (സെക്രട്ടറി) റാംമാധവ്, ജയശ്രീ.ജി. (ജോ സെക്രട്ടറി മാർ) ടി.കെ. ബാഹുലേയൻ ട്രഷറർ) തിരഞ്ഞെടുത്തു.