
ഗുരുവായൂർ: അരിയന്നൂർ ഹരി കന്യകാ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ക്ഷേത്രം ഊരാളൻ മേൽശാന്തിക്ക് കൂറയും പവിത്രവും കൈമാറി.രാതി തന്ത്രി പുലിയന്നൂർ കൃഷണൻ നമ്പൂതിരിപാടാണ് കൊടിയേറ്റം നിർവ്വഹിച്ചത്.
വൈകിട്ട് ക്ഷേത്രം വാതിൽക്കൽ അരിയന്നൂർ ഉണ്ണികൃഷ്ണൻ, തിരുവെങ്കിടം അക്ഷരശ്ലോക സമിതി പ്രസിഡന്റ് പുരുഷോത്തമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് ഉണ്ടായി.വെള്ളിയാഴച്ച രാവിലെ വിശേഷാൽ പൂജകൾ നടക്കും.തുടർന്ന് കാഴ്ച്ച ശീവേലി, ഉത്സവബലി, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.വ്യാഴാഴ്ച്ച ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.