SAGGEZZA 2019 – വിസ്ഡം കോളേജിന്റെ 18-മത് വാര്‍ഷിക ദിനാഘോഷം മാര്‍ച്ച് 21 ന്

0
86

പാലുവായ് വിസ്ഡം കോളേജിന്റെ 18-മത് വാര്‍ഷികദിനാഘോഷം SAGGEZZA 2019 മാര്‍ച്ച് 21-ാം തിയ്യതി വ്യാഴാഴ്ച ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ വെച്ച് കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. പി. രാജഗോപാലന്റെ അധ്യക്ഷതയില്‍ വെച്ച് നടത്തപ്പെടുന്നു. തദവസരത്തില്‍ ഈ നാട്ടുകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല സാഹിത്യ വിഭാഗം മേധാവിയുമായിരുന്ന ശ്രീ .ഡോ. പി.സി.മുരളിമാധവന് സംസ്‌കൃതത്തിന്റെ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതി പുരസ്‌കാര നേട്ടത്തില്‍ അനുമോദനവും ആദരവും നല്‍കുന്നു. യോഗം ശ്രീ. മുരളിപെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. പുരസ്‌ക്കാരസമര്‍പ്പണം വിസ്ഡംകോളേജ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ.കെ.കൃഷ്ണകുമാര്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് പ്രശസ്ത സിനിമ മിമിക്രിതാരം ശ്രീ മനോജ് ഗിന്നസ് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്യുന്നു. അതിനുശേഷം വിദ്യാര്‍ത്ഥികളുടെ വിവിധകലാപരിപാടികളും അരങ്ങേറുന്നതുമാണ്. കോളേജ് ചെയര്‍പേഴ്‌സണ്‍ ബിനു ഷംസു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് തഹസിര്‍,  വിസ്ഡം കോളേജ് ഡയറക്ടര്‍മാരായ കെ.ബി.ഹരിദാസ്, എം.സി. കൃഷ്ണദാസ്, നിമിഷ ഫിറോസ്, മഞ്ജുഷ കെ.എം. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here