കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണയ്ക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിനുള്ള നാമനിര്‍ദ്ദേശം കലാസ്വാദകരില്‍ നിന്ന് ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്‍മാരെയും തിമില, മദ്ദളം, ഇടക്ക, താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്‍മാരെയും ആണ് കലാസാഗര്‍ പുരസ്‌ക്കാരം നല്കി ആദരിക്കുന്നത്. 40 നും 70 നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സഥിരതാമസമാക്കിയ കലാകാരന്മാരും ആയരിക്കണം.
കലാസാഗര്‍ സഥാപകനും കഥകളിയിലെ സവ്യസാചിയുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 95-ാം ജന്മവാര്‍ഷികം ധന്യമായ ഒരു പിറന്നാളിന്റെ ഓര്‍മ്മ 2019 മെയ് 28ന് തൃപ്പുണിത്തുറ കഥകളി കേന്ദ്രത്തിന്റെ സഹകരണത്തോടെ കലാസാഗര്‍ ആഘോഷിക്കുന്നു. പുരസ്‌ക്കാരങ്ങള്‍ തദവസരത്തില്‍ നല്‍കുന്നതാണ്
ഏപ്രില്‍ 28നു മുമ്പ് നാമനിര്‍ദ്ദേശം സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണ്ണൂര്‍ 679 523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ADVERTISEMENT


COMMENT ON NEWS

Please enter your comment!
Please enter your name here