ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ആയി വാവന്നൂർ പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയെ  തെരഞ്ഞെടുത്തു. 2019 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള 6മാസത്തെ മേൽശാന്തിയായി ശ്രീ. പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയെ (44) തിരഞ്ഞെടുത്തു. ഉച്ചപൂജക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ വച്ച് ഇപ്പോഴത്തെ മേൽശാന്തിയാണ് നറുക്കെടുപ്പ് നടത്തിയത് . തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ ആയ പി ഗോപിനാഥ്, കെ കെ രാമചന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ വി പ്രശാന്ത്, അഡ്മിനിസ്ട്രാറ്റർ എസ് വി ശിശിർ എന്നിവർ സംബന്ധിച്ചു .59 അപേക്ഷരിൽ തന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയ 53 പേരിൽ യോഗ്യത നേടിയ 50 പേരെ യാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here