കാവീട് സെന്റ് ജോസഫ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ 2019-മാര്‍ച്ച്-17-ാം തിയ്യതി സമുചിതമായി ആഘോഷിച്ചു. ബഹു.ഫാ.വിന്‍സന്‍ പിടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബഹു.ഫാ.അലക്‌സ് മരോട്ടിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ.സിറിയക് ചാലിശ്ശേരി സഹകാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ കുര്‍ബ്ബാനയ്ക്കുശേഷം ഊട്ടു നേര്‍ച്ച ബഹു. വികാരി. ഫാ.ജോജു ചിരിയന്‍കണ്ടത്ത് ആശീര്‍വദിച്ചു. നാലായിരത്തോളം ഭക്തജനങ്ങള്‍ ഊട്ടു നേര്‍ച്ചയില്‍ സംബന്ധിച്ചു കണ്‍വീനര്‍ ജോണ്‍സണ്‍ ചൊവ്വല്ലൂര്‍, തോബിയാസ് പുലിക്കോട്ടില്‍, ജോസ് കൊമ്പന്‍, കൈക്കാരന്‍മാരായ ഡൊമിനി ചൊവല്ലൂര്‍, സി.വി.അഗസ്റ്റിന്‍,സ്റ്റിജോ. എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.