പാവറട്ടി:- കാന്‍സര്‍ രോഗത്തിനെതിരെ ബോധവര്‍ക്കരണവുമായി സര്‍വ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശമായി. കോലുക്കല്‍ പാലം പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടത്തില്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍ സയ്യിദ് ഇംഗ്ലീഷ് സ്‌കൂള്‍, വെനേ്മനാട് എംഎഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂവത്തൂര്‍ ജെന്റില്‍മെന്‍സ് ക്ലബ്ബ്, സ്വാന്തനം പാലിയേറ്റീവ് കെയര്‍, ദേവസൂര്യ വായനശാല എന്നീ സംഘടനകള്‍ സഹകരിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി.പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.സെബാസ്റ്റ്യന്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് പി.കെ.ജോണ്‍സണ്‍, കണ്‍വീനര്‍ ജോബി ഡേവിഡ്, സെല്‍സര്‍ പോളിമേഴ്‌സ് എം.ഡി.കെ.കെ. ഫ്രാന്‍സിസ്, എ.ടി.സ്റ്റീഫന്‍, കെ.കെ.ബാബു, ബാങ്ക് ഡയറക്ടര്‍മാരായ കമാലുദീന്‍ തോപ്പില്‍, വി.ജെ.വര്‍ഗീസ്, പി.യോഗേഷ്‌കുമാര്‍, സുനില്‍ അമ്പലത്തിങ്കല്‍, സി.ടി.മനാഫ്, ശോഭിജോര്‍ജ്, ആഗന്‌സ് ജോണ്‍, മീര ജോസ് സെക്രട്ടറി കെ.ജെ.ഡെന്നി എന്നിവര്‍ പ്രസംഗിച്ചു.