പുന്നയൂർ : ഇലക്ഷന് പ്രചരണത്തിന്റെ ഭാഗമായി ചുമരെഴുത്തിനു വേണ്ടി എടക്കര സിപിഎം യുവധാര ക്ലബ്ബിന്റെ മുന്നിലൂടെ പോയ ബിജെപി പ്രവർത്തകരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അഷറഫിന്റെ നേതൃത്വത്തിലുള്ള 10 15 പേരടങ്ങുന്ന ഗുണ്ടാ സംഘം വെട്ടി പരിക്കേൽപ്പിച്ചു.

സിപിഎം ന്റെ നേതൃത്വത്തിലുള്ള യുവധാര ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന കോടാലി കത്തി ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരാകായുധങ്ങളുമായി ബിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.

Rss എടക്കര ശാഖാ മുഖ്യ ശിക്ഷക് അജിത്ത് യുവമോർച്ച എടക്കര യൂണിറ്റ് സെക്രട്ടറി വിവേക് Rss പ്രവർത്തകരായ വിബീഷ് രതീഷ് എന്നിവരെയാണ് മാരകമായി പരിക്കേൽപ്പിച്ചത്.

പപ്പട പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് രതീഷിനെ ആക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here