ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കുന്ന വിവാഹ ഫോട്ടോ എടുക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ ഏപ്രിൽ മുതൽ നിലവിൽ വരും

ക്ഷേത്രനടയില്‍ നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിന് അംഗീകൃത തൊഴില്‍ കാര്‍ഡുള്ളവരെ പരിഗണിക്കുന്നതിനും, മൊബൈല്‍ ഫോട്ടോഗ്രാഫി ഒഴിവാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് Kerala Photographers and Videographers Union എന്ന സംഘടന അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ഭരണസമിതി, വിവാഹം നടത്തുന്നതിന് ക്ഷേത്രത്തില്‍ പണമടച്ച് രശീതി വാങ്ങുന്നതോടൊപ്പം 2 വീഡിയോഗ്രാഫേഴ്‌സ്, 2 ഫോട്ടോഗ്രാഫേഴ്‌സ് എന്നിവര്‍ക്ക് 500/-ക. അടവാക്കി പാസ് ക്ഷേത്രത്തില്‍ നിന്ന് ഇഷ്യൂ ചെയ്യുന്നതിനും, 01.04.19 മുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തുന്നതിനും തീരുമാനിച്ചു. കൂടാതെ പാസ് ഉള്ള 4 പേരെ മാത്രം വിവാഹമണ്ഡപത്തിന് സമീപത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടിയുള്ള ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പ്രവേശിപ്പിക്കുതിനും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിന് നല്‍കുവാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തുതിനും ഭരണസമിതി തീരുമാനിച്ചതായും പത്രക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here