ഗുരുവായൂർ: നഗരത്തിലെ പ്രധാന ഗതാഗതമായ ഔട്ടർ റീംഗ് റോഡിലെ മാൻഹോളിലെ അടപ്പുകൾ നിരന്തരമായി അപകടമുണ്ടാക്കുന്നു. തെക്കേ നടയിലെ മഹാരാജ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് മെയിൻ റോഡിൽ മാൻഹോളിന്റെ ടോപ്പ് ബസ്സിന്റെ വീലിൽ കുടുങ്ങിയതു മൂലം ബസ് നിയന്ത്രണം വിട്ടു. ആളപായമില്ല എന്നാൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. 20 മിനുട്ടിനുശേഷം ബസിന്റെ ഒരു ഭാഗം വെട്ടിപൊളിച്ചെടുത്തു. ടോപ്പ് നീക്കം ചെയ്തതിനു ശേഷമാണ്
ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത്തരത്തിലു സംഭവങ്ങൾ എന്നും ഉണ്ടാകുന്നതായി റിപ്പോർട്ട് ഉണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടക്കുകയാണ്. അശാസ്ത്രീയമായിട്ടാണ് മാൻഹോൾ നവീകരണം നടന്നത് എന്നത് പരക്കെ ആക്ഷേപമുണ്ട്. മാൻ ഹാളിന്റെ ഭാഗം കോൺക്രീറ്റ് ചെയ്തപ്പോൾ റോഡിന് മുകളിലേക്ക്ണ് ഉയർന്ന് നിന്നിരുന്നത് പിന്നീട് പലരും പൊളിച്ചു മാറ്റിയിരുന്നു’ കൂടാതെ ടാറിംഗ് നടത്തിയപ്പോൾ ടോപ്പ് ക്യത്യമായ സ്ഥാനത്തല്ല വരുന്നത്. ഇക്കാരണം കൊണ്ടാണ് ഏതെങ്കിലും ഒരു വാഹനം പോകുമ്പോൾ ടോപ്പ് റോഡിലേക്ക് തെറിച്ച് വീഴുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here