അഷ്ടപദി ആചാര്യനും, ഗുരുവായൂരപ്പ ഉപാസകനുമായ ജനാര്‍ദ്ദന്‍ നെടുങ്ങാടിയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു പോരുന്ന ഗീതാ ഗോവിന്ദാ ട്രസറ്റ് അദ്ദേഹത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ജയദേവഗീത മേളയില്‍ മികവുറ്റ പ്രതിഭയ്ക്ക് നല്‍കുന്ന 5-ാം മത് ഗീതാഗോവിന്ദ പുരസ്‌ക്കാരത്തിന് സോപാനസംഗീതത്തില്‍ ഏഷ്യന്‍ റെക്കൊര്‍ഡ് കരസ്ഥമാക്കിയ ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയം അഷ്ടപദി അദ്ധ്യാപകന്‍ കൂടിയായ അതുല്യ കലാകാരന്‍ ജോതിദാസ് ഗുരുവായൂരിനെ തിരഞ്ഞെടുത്തു.
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ആര്‍ നാരായണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് 10001/-കയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പ്രസ്തുത പുരസ്‌കാരത്തിന് ജോതിദാസ് ഗുരുവായൂരിനെ തിഞ്ഞെടുത്തത്.
2019 ഏപ്രില്‍ 5-ാം തിയ്യതി ഗുരുവായൂരില്‍ വെച്ച് നടത്തപ്പെടുന്ന ജയദേവമേളയില്‍ വെച്ചാണ് വിശിഷ്ട സാന്നിദ്ധ്യങ്ങളുടെ നിറവില്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിയ്ക്കുക.
അഷ്ടപദി-സോപാന സംഗീത മേഖലയിലെ അതുല്യപ്രതിഭകളായ കലാകാരന്മാരെയും ജയദേവഗീത മേളയില്‍ സമാദരിയ്ക്കുന്നതും, വേദിയില്‍ ആരംഗത്തുള്ള കലാകാരന്മാര്‍ക്കും ആലാപനം നടത്തുതിന് അവസരവും നല്‍കുന്നതുമാണ്. ഇതോടൊപ്പം സോപാന സംഗീതജ്ഞന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ 90-ാം ജന്മദിനാഘോഷവും സംഘടിപ്പിയ്ക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികളായ കെ.പി.കരുണാകരന്‍, ബാലന്‍ വാറണാട്ട്, കെ.ശങ്കരന്‍ നമ്പൂതിരി പി.ഉണ്ണികൃഷ്ണന്‍ നെടുങ്ങാടി എന്നിവര്‍ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here