ചാവക്കാട്: ശിവരാത്രി ദിനത്തിൽ കൊടിയേറിയ മണത്തല വിശ്വനാഥക്ഷേത്ര ത്തിലെ ഉത്സവം 13-ന് ബുധനാഴ്ച

ക്ഷേത്രത്തില്‍ രാവിലെ ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണൻകുട്ടി, മേല്‍ശാന്തി ശിവാനന്ദൻ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ഉച്ചക്ക് 2.30-ന് ആരംഭിക്കും. പഞ്ചവാദ്യത്തിന് ശങ്കരപുരം പ്രകാശൻ മാരാരും ചെണ്ട മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരൻ കുട്ടി മാരാരും നേതൃത്വം നല്‍കും വാദ്യമേളം, കാവടികള്‍, പ്രാചീന കലാരൂപങ്ങള്‍, ആനകള്‍ എന്നിവയോടു കൂടി 12 കരകളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളി പ്പുകള്‍ വൈകീട്ട് അഞ്ചരയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. കേരളത്തിലെ തലയെടുപ്പ് ഉള്ള കൊമ്പന്മാരായ പാമ്പാടി രാജൻ, ചിറക്കൽ കാളിദാസൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, പാറമേക്കാവ് ശ്രീപത്മനാഭൻ, ഗുരുവായൂർ ഗോപീ കൃഷ്ണൻ, ഗുരുവായൂർ വലിയ വിഷ്ണു, മംഗലാംകുന്ന്‌ അയ്യപ്പൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ, മംഗലം കുന്ന് കർണ്ണൻ, ഊക്കൻസ് കുഞ്ചു, ഉഷശ്രീ ശങ്കരൻ കുട്ടി എന്നിവരടക്കം കൂട്ടിയെഴുന്നള്ളിപ്പില്‍ 35 ആനകള്‍ അണിനിരക്കും. വൈകീട്ട് 6.30-ന് ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ തേലംമ്പറ്റ ബ്രദേഴ്സിന്‍റെ തായമ്പകയും. വൈകീട്ട് പുഞ്ചിരി വെടിക്കെട്ട് കമ്മിറ്റിയുടെ ഫാൻസി വെടിക്കെട്ടും ഉണ്ടാകും ചൊവ്വാഴ്ച രാത്രി ഒമ്പതിന് പള്ളിവേട്ട നടന്നു.13 ന് രാത്രി9.30-ന് ആറാട്ട് എഴുന്നള്ളിപ്പ് ആരംഭി ച്ച് 10.30-ന് ആറാട്ട് നടക്കും. തുടര്‍ന്ന് നടക്കുന്ന കൊടിയിറക്കലോടെ ഉത്സവത്തിന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here