വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഇന്റർനാ\nഷ്ണൽ അവാർഡായ ബ്ലക്ക് ആന്റ് വൈറ്റ് സ്പൈഡർ അവാർഡ് നോമിനേഷൻ ലഭിച്ച ഏക മലയാളിയും ഗുരുവായൂർ സ്വദേശിയുമായ പ്രവീൺ പ്രേംകമാർ പൈ നെ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ ഗുരുവായൂർ പൗരവലി ആദരിച്ചു .

77 രാഷ്ടങ്ങളിൽ നിന്നായി 60404 എൻട്രി കളിൽ നിന്ന് 23 പേരെയാണ് തെരഞ്ഞെടുതത്. ഇതിൽ ഇന്ത്യ കരായ 5 പേരിൽ ഒരാളാണ് പ്രവീൺ.25 ൽ അധികം സംഘടനകൾ പ്രവീണിന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
ഗുരുവായൂർ എം എൽ എ.കെ.വി.അബ്ദുൾ ഖാദർ യോഗം ഉദ്ഘാടനംചെയ്തു. ചേംബർ പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ: രവിചങ്കത്ത്, അഡ്വ: ഗോപിനാഥ് പൈ, പി.ഐ.., എം ജി.ജയപാൽ, പി മുരളീധരക്കൈമൾ, ആർ.വി.മുഹമ്മദ്, വി ബാലകൃഷ്ണൻ നായർകെ.ടി.ശിവരാമൻ നായർ, ജോബി, രഞ്ജിത്ത് ശ്രീധരൻ, ശശി വാറനാട്ട്, പ്രേംകുമാർ പൈ, പ്രീത പ്രേംകുമാർ, എന്നിവർ പ്രസംഗിച്ചു.
അവാർഡ് അർഹമായ വെള്ളത്തിൽ നിന്തുന്ന കടുവയുടെ ഫോട്ടോ കടqവയുടെ പത്ത് മീറ്റർ അകലെ നിന്ന് വളരെ സഹസികമായാണ് എടുത്തത് പ്രവീൺ പൈ മറുപടി പ്രസംഗത്തിൽ പറഞ്ഞു