ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ, “ഗുരുവായൂർ പെരുമ” യുടെ ഭാഗമായി, ഇത്തവണ ഗുരുവായൂർ ക്ഷേത്രവും അമ്പലപ്പുഴ ക്ഷേത്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പൈതൃകന്വഷണയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ടിപ്പുവിന്റെ ആക്രമണം ഭയന്നു ഗുരുവായൂർ ക്ഷേത്രത്തിലെ തിടമ്പ്, അന്നത്തെ ഊരാളനും സംഘവും അമ്പലപ്പുഴക്ക് കൊണ്ട് പോയതും മൂന്നുവർഷം കഴിഞ്ഞു തിരിച്ചെത്തിയതും ചരിത്രവസ്തുതയാണ്. കെ. വി. കൃഷ്ണയ്യരുടെ ഗുരുവായൂർ ക്ഷേത്രചരിത്രമെന്ന പുസ്തകത്തിൽ 1789മുതൽ 1792 വരെ ഗരുവായൂരപ്പൻ അമ്പലപ്പുഴയിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. 1792 മാർച്ച്‌ മാസത്തിൽ തിരിച്ചെത്തിയതായി പറയുന്നു.

ഈ ചരിത്രം അനുസ്മരിക്കുന്നതിനായി പൈതൃകം ഗുരുവായൂർ മാർച്ച്‌ 17 ന് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്നു.

മാർച്ച്‌ 16ന് വൈകീട്ട് 6ന്., ഗുരുവായൂർ ക്ഷേത്രനടയിൽവെച്ചു ഇന്നത്തെ ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടി ൽ നിന്നും നിലവിളക്കും ഗുരുവായൂരപ്പന്റെ ഛായാചിത്രവും അമ്പലപ്പുഴ ക്ഷേത്രത്തിൽ സമർപ്പിക്കാനായി പൈതൃകം ഭാരവാഹികൾ ഏറ്റുവാങ്ങും

അമ്പലപ്പുഴയിലെത്തുന്ന പൈതൃകന്വഷണയാത്രയെ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീ. രാജേന്ദ്രപ്രസാദ്, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്‌. ശ്രീമതി. സുഷമ രാജീവ്‌, അമ്പലപ്പുഴ ക്ഷേത്രചരിത്രമെഴുതിയ പ്രൊഫസർ അമ്പലപ്പുഴ ഗോപകുമാർ എന്നിവർ ചേർന്ന് സ്വീകരിക്കും തുടർന്ന് ഗുരുവായൂർ /അമ്പലപ്പുഴ ചരിത്രം ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here