ചാവക്കാട്: ശിവരാത്രി ദിനത്തിൽ കൊടിയേറിയ മണത്തല വിശ്വനാഥക്ഷേത്ര ത്തിലെ ഉത്സവം 13-ന് ആഘോഷിക്കു മെന്ന് ക്ഷേത്രകമ്മ റ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ ക്ഷേത്ര ത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദൻ എന്നിവര്‍ കാര്‍മ്മി കത്വം വഹിക്കും.ക്ഷേത്ര ത്തിലെ എഴുന്നള്ളി പ്പ് ഉ ച്ചക്ക് 2.30-ന് ആരം ഭിക്കും.പഞ്ചവാദ്യ ത്തിന് ശങ്കരപുരം പ്രകാശൻ മാരാരും ചെണ്ട മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരൻ കുട്ടി മാരാരും നേതൃത്വം നല്‍കും.

വാദ്യമേളം,കാവടികള്‍,പ്രാചീന കലാരൂപങ്ങള്‍,ആനകള്‍ എന്നിവയോടു കൂടി 12 കരകളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മി റ്റികളുടെ എഴുന്നള്ളി പ്പുകള്‍ വൈകീട്ട് അഞ്ചരയോടെ ക്ഷേത്ര ത്തിലെ ത്തി കൂട്ടിയെഴുന്നള്ളി പ്പ് നട ത്തും.കൂട്ടിയെഴുന്നള്ളി പ്പില്‍ 35 ആനകള്‍ അണിനിരക്കും.വൈകീട്ട് 6.30-ന് ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ തേലംമ്പ റ്റ ബ്രദേഴ്സിന്‍റെ തായമ്പകയും .വൈകീട്ട് പുഞ്ചിരി വെടിക്കെട്ട് കമ്മി റ്റിയുടെ ഫാൻ സി വെടിക്കെട്ടും ഉണ്ടാകും.

രാത്രി9.30-ന് ആറാട്ട് എഴുന്നള്ളി പ്പ് ആരംഭി ച്ച് 10.30-ന് ആറാട്ട് നടക്കും.തുടര്‍ന്ന് നടക്കുന്ന കൊടിയിറക്കലോടെ ഉത്സവ ത്തിന് സമാപനമാവും.12-ന് രാത്രി ഒമ്പ തിന് പള്ളിവേട്ട നടക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡന്‍റ് സി.സി.വിജയൻ സെക്രട്ടറി എം.കെ.വിജയൻ ,വൈസ് പ്രസിഡന്‍റ് കെ.എ.വേലായുധൻ ,കെ.എൻ .പരമേശ്വരൻ ,എ.എസ്.രാജൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here