ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സ്ത്രീ സൗഹൃദ നഗരം പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ജീവനക്കാരുടെയും  വനിത ജനപ്രതിനിധികളുടെയും സംഗമം സംഘടിപ്പിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി പരിപാടി ഉദ്ഘാടനം ചെയ്തു . നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം രതി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ മുഖ്യപ്രഭാഷണം നടത്തി . വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കണ്ടിജന്റ് ജീവനക്കാരുടെ പ്രതിനിധിയായ കെ.ടി അന്നമ്മ  , സി ഡി എസ് 1 ചെയർപേഴ്സൻ എം കെ ബിന്ദു ,സി ഡി എസ് 2 ചെയർപേഴ്സൻ ഷൈലജ സുധൻ നഗരസഭ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here