ഗുരുവായൂർ ഉത്സവ തിമർപ്പിലേക്ക്. ഇന്ന് 17 02 2019 ന് ഉച്ചക്ക് 3 മണിക്ക് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം. വൈകീട്ട് 9 മണിക്ക് കൊടികയറ്റം.

ഗുരുവായൂർ ക്ഷേത്രോൽസവത്തിന് മുന്നോടിയായുള്ള പ്രസിദ്ധമായ ആനയോട്ടത്തിന് മുൻനിരയിൽ ഓടുന്നതിനുള്ള ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബ്രഹ്മകലശാഭിഷേകത്തിന് ശേഷം കിഴക്കേ നടയിൽ ദീപസ്തംഭത്തിന് സമീപത്തു വെച്ചായിരുന്നു നറുക്കെടുപ്പ്. ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻ ദാസ് ആണ് നറുക്കെടുത്തത്. 1. ഗോപി കണ്ണൻ, 2. നന്ദിനി, 3. നന്ദൻ, 4 വിഷ്ണു, 5. അച്ചുതൻ, എന്നീ ആനകളെ മുൻനിരയിൽ ഓടുന്നതിനും രവി കൃഷ്ണൻ, ഗോപി കൃഷ്ണൻ എന്നീ ആനകളെ കരുതലായും തെരഞ്ഞെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here