തിരുവുത്സവത്തിന്റെ വർണ്ണത്തിലകച്ചാർത്തിൽ ഗുരുപവനപുരി ..! വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഉത്സവം 2019 ഫെബ്രുവരി 17 ഞായറാഴ്ച കൊടികയറി 26 ന്ചൊവ്വാഴ്ച സമാപിക്കും.ഉത്സവങ്ങൾ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദിഎന്നിവയാണവ.

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം രാത്രി ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. കലശം ഉത്സവം കൊടികയറുന്നതിന്റെ എട്ടു ദിവസം മുമ്പ് ആരംഭിക്കും.

കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല. ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here