കലാകായിക മാമാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗ് (opl)ഉദ്ഘാടനം ചെയ്‌തു.

0
39

ഒരുമനയൂരിലെ ഏറ്റവും വലിയ കലാകായിക മാമാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗ് (opl) അഞ്ചാം സീസൺ ഗുരുവായൂർ നിയോജകമണ്ഡലം എം. എൽ. എ. ശ്രീ. കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്‌തു. Opl ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷനായിരുന്നു. ഒരുമനയൂർ പഞ്ചായത്ത് വൈ. പ്രസിഡന്റ് ശ്രീമതി ലീന സജീവൻ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി, അംഗങ്ങളായ ശ്രീ. കെ. J. ചാക്കോ, ശ്രീമതി ജ്യോതി ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. മാങ്ങോട്ട് ശ്രീ. അഡ്വ :രാമചന്ദ്രൻ, ഇസ്ലാമിക്‌ സ്കൂൾ അദ്ധ്യാ പകനായിരുന്ന ശ്രീ. വിൻസെന്റ് മാസ്റ്റർ തുടങ്ങിയവരെ ശ്രീ. കെ. വി. അബ്‌ദുൾ ഖാദർ എം. എൽ. എ. ചടങ്ങിൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.റോയൽ വാരിയേഴ്‌സ് opl വിജയികളായി. ഗണേഷ് കുമാർ യോഗത്തിന് സ്വാഗതവും സുഹൈൽ മാങ്ങോട്ടുപ്പടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here